അന്നയും അബിയും Epiosde 1
അബി ഫോണിൽ സമയം നോക്കി 5 മണി ആയിരിക്കുന്നു അവൻ പുറത്തേയ്ക്ക് നോക്കി പുറത്ത് മഴ തകർത്തു പെയുകയാണ്. അവൻ അകത്തേയ്ക്ക് വിളിച്ചു പറഞ്ഞു "അമ്മേ ഞാൻ കീയുവാ". "പോയിട്ട് വാ മോനെ" അമ്മ അകത്തു നിന്നും വിളിച്ചു പറഞ്ഞു. അവൻ ഇറങ്ങി നടന്നു. ആ കോരിച്ചൊരിയുന്ന മഴയിൽ അസ്തമയ സൂര്യന്റെ നേരെ അവൻ നടന്നു നീങ്ങി... തലശേരി ബസ്സ്റ്റാൻഡ് അബി അവന്റെ മുഷിഞ്ഞ തുണിസഞ്ചി നെഞ്ചോടു ചേർത്ത്പിടിച്ച് മഴയുടെ തണുപ്പിൽ വിറച്ചുകൊണ്ട് ബസ് കാത്തിരുന്നു അതികം വയികാതെ ബസ് എത്തി ആ മഴയിൽ നനഞ്ഞുകൊണ്ട് അവൻ ബസ് ലക്ഷ്യമാക്കി ഓടി ബസിന് അകത്തു കയറി തുവാല എടുത്ത് തലത്തുടച്ചുകൊണ്ട് അവൻ നോക്കി "ആഹാ ശരത് ഏട്ടൻ ആയിരുന്നു കണ്ടക്ടർ"അവൻ കണ്ടക്ടറെ നോക്കി പറഞ്ഞു "അഹാ അബി എടെയ്ക്കാടാ ? "കണ്ടക്ടർ ചോദിച്ചു "ഒന്ന് എറണാകുളം വരെ പോവ " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു "ഓ നാളെ 18-ാം തിയതി ആണല്ലോ " കണ്ടക്ടർ ഒരു ചെറു മൗനതോടെ പറഞ്ഞു " മമ്.... " അബി മൂളി അവൻ തന്റെ സീറ്റ് ലക്ഷ്യമാക്കി നടന്നു... സമയം സന്ധ്യ ആയിരിക്കുന്നു പുറത്ത് മഴ തകർത്തു പെയുന്ന്തിനാൽ എല്ലാവരും ഉറക്കത്തിലാണ് അവൻ അവന്റെ സീറ്...