അന്നയും അബിയും Epiosde 1

 



അബി ഫോണിൽ സമയം നോക്കി 5 മണി ആയിരിക്കുന്നു അവൻ പുറത്തേയ്ക്ക് നോക്കി  പുറത്ത് മഴ തകർത്തു പെയുകയാണ്. അവൻ അകത്തേയ്ക്ക് വിളിച്ചു പറഞ്ഞു


 "അമ്മേ ഞാൻ കീയുവാ".


 "പോയിട്ട് വാ മോനെ" അമ്മ അകത്തു നിന്നും വിളിച്ചു പറഞ്ഞു.


 അവൻ ഇറങ്ങി നടന്നു. ആ കോരിച്ചൊരിയുന്ന മഴയിൽ അസ്തമയ സൂര്യന്റെ നേരെ അവൻ നടന്നു നീങ്ങി...

തലശേരി ബസ്സ്റ്റാൻഡ്

അബി അവന്റെ മുഷിഞ്ഞ തുണിസഞ്ചി നെഞ്ചോടു ചേർത്ത്പിടിച്ച് മഴയുടെ തണുപ്പിൽ വിറച്ചുകൊണ്ട് ബസ് കാത്തിരുന്നു

അതികം വയികാതെ ബസ് എത്തി ആ മഴയിൽ നനഞ്ഞുകൊണ്ട് അവൻ ബസ് ലക്ഷ്യമാക്കി ഓടി

ബസിന് അകത്തു കയറി തുവാല എടുത്ത് തലത്തുടച്ചുകൊണ്ട് അവൻ നോക്കി


"ആഹാ ശരത് ഏട്ടൻ ആയിരുന്നു കണ്ടക്ടർ"അവൻ കണ്ടക്ടറെ നോക്കി പറഞ്ഞു


"അഹാ അബി എടെയ്ക്കാടാ ? "കണ്ടക്ടർ ചോദിച്ചു


"ഒന്ന് എറണാകുളം വരെ പോവ " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു


"ഓ നാളെ 18-ാം തിയതി ആണല്ലോ " കണ്ടക്ടർ ഒരു ചെറു മൗനതോടെ പറഞ്ഞു


" മമ്.... " അബി മൂളി


അവൻ തന്റെ സീറ്റ്‌ ലക്ഷ്യമാക്കി നടന്നു...

സമയം സന്ധ്യ ആയിരിക്കുന്നു പുറത്ത് മഴ തകർത്തു പെയുന്ന്തിനാൽ എല്ലാവരും ഉറക്കത്തിലാണ് അവൻ അവന്റെ സീറ്റിൽ പോയി ഇരുന്നു അവിടെ അടുത്ത സീറ്റിൽ ഒരു പെൺകുട്ടി ജനാലയോട് തല ചായ്ച്ച് മയങ്ങുന്നുണ്ടയിരുന്നു. അവൻ ആ പെൺകുട്ടിയുടെ മുഖത്തേയ്ക്ക് ഒന്ന് നോക്കി ; അതെ അവൽ തന്നെ.


 അവൻ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു " ഇമ  "


മയകത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു അവൾ നോക്കി 


"അബി നീ " അവൾ‌ ഒരു ഞെട്ടലോടെ പറഞ്ഞു.


 ഒരു നീണ്ട കാലത്തിനുശേഷം ഉള്ള കണ്ടുമുട്ടൽ.


 ഇടറിയ സ്വരത്തിൽ അവൾ ചോതിച്ചു "എത്ര നാൾ അയെടാ കണ്ടിട്ട് "


"ഹാ, നീ എങ്ങോട്ടാ ?" അവൻ ചോതിച്ചു


"ഞാൻ കോളേജിൽ പോകുവാടാ ,എറണാകുളത് മഹാരാജാസ് കോളേജിൽ " അവള് പറഞ്ഞു


"അല്ലാ നീ ഇപ്പൊ എന്താ ചെയുന്നത്?"


"ഞാൻ ഇങ്ങനെ കുറച്ച് എഴുത്ത് ഒക്കെ ആയിട്ട് ഇരിക്കുവ" അവൻ ഒരു ചെറു ചിരിയോടെ പറഞ്ഞു


"അപ്പൊൾ പഠിക്കാൻ ഒന്നും പോയില്ലേ?" ഒരു സംശയത്തോടെ അവൾ ചോദിച്ചു


"പ്ലസ് ടു കഴിഞ്ഞ് ഇരിക്കുമ്പോയായിരുന്നു അച്ഛൻ മരിച്ചത് പിന്നെ വീട്ടിലെ ചുമതലകൾ മുഴുവൻ എനിക്കായി അങ്ങനെ ഇരുന്നതിനാൽ തുടർ പഠനം നടന്നില്ല" അവൻ ചെറിയ വിഷമത്തോടെ  പറഞ്ഞു തുടങ്ങി


" പിന്നെ കിട്ടുന്ന സമയത്ത് കുറച്ച് ഒക്കെ എഴുതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യും അതിന് കുറച്ച് ലയിക്സ് ഒക്കെ കിട്ടും അങ്ങനെ ഒക്കെ പോകുന്നു ജീവിതം"


"ഇതിലും പുസ്തകങ്ങൾ ആയിരിക്കും അല്ലേ?" അവൾ അവൻ്റെ കൈയ്യിൽ ഉള്ള സഞ്ചിയിലേക് നോക്കി ചോദിച്ചു 


അവൻ ഒന്ന് ചിരിച്ചു


"അല്ലെങ്കിലും നിനക് പണ്ട് മുതലേ എഴുതാൻ ഇഷ്ട്ടം ആയിരുന്നല്ലോ" അവള് ചിരിച്ചുകൊണ്ട് പറഞ്ഞു


അവൻ അതിനും ഒരു ചെറു പുഞ്ചിരി നൽകികൊണ്ട് ചോദിച്ചു


" പിന്നെ വേറെ എന്തുണ്ട് ? "


“ പിന്നെ എന്നാടാ അങ്ങനെ പോകുന്നു , നീ നമ്മുടെ പഴയ സ്കൂൾ ലൈഫ് ഒക്കെ ഓർക്കുന്നുണ്ടോ ? “ അവൾ ചെറിയ ഒരു ചിരിയോടെ ചോദിച്ചു 


“ മ്മ് “


“ അന്ന് ഞാൻ ക്ലാസ്സിൽ വന്നിരുന്നത് പോലും നിന്നെ കാണുവാൻ വേണ്ടി ആയിരുന്നു “ അവൾ അവനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു 


“ ഇമ ഞാൻ അതൊരു തമാശ  മാത്രമായിട്ടേ കണ്ടിട്ടുള്ളു “ അവൻ പറഞ്ഞു 


“ എനിക്ക് അറിയാം അബി പക്ഷേ നിന്നെ സ്നേഹിക്കാൻ എനിക്ക് മറ്റാരുടെയും പെർമിഷൻ വാങ്ങേണ്ടത് ഇല്ലല്ലോ “ അവൾ ചിരിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു 


“ ശെരിയാണ് പക്ഷെ ആ സ്നേഹം തിരിച്ചു കിട്ടണം എന്ന് വാശി പിടിക്കരുത് “ 

“ഇല്ല അബി ,ഒരിക്കലുമില്ല. പക്ഷേ സ്വപ്നം കാണുന്നതിൽ തെറ്റില്ലല്ലോ “ അവൾ പറഞ്ഞു.


പുറത്തു മഴ  ശക്തി പ്രാപിച്ചു .ബസിനു ഉള്ളിൽ മുഴുവൻ ഇരുട്ട് നിറഞ്ഞു നിന്നു എങ്കിലും ഇടയ്കിടയ്ക്ക് മിന്നുകയും കെടുകയും ചെയുന്ന ഫിലമെൻ്റ് ബൾബ് അവർക്കു മുകളിയായി ഒരു മഞ്ഞ വെളിച്ചം വിതറി നിൽക്കുന്നുണ്ട് . ബസ് മാഹി കഴിഞ്ഞു ,ഇമ പിന്നെയും അബിയോട് മിണ്ടുവാൻ തുടങ്ങി 


“പിന്നെ അബി നിനക്കു ആരോടും ഇഷ്ട്ടം തോന്നിയിട്ടില്ലെടാ ? “ 


അവൻ ചെറുതായിട്ട് ഒന്ന് ചിരിച്ചു


“ അബി  നിനക്ക് എപ്പോഴേലും എന്നോട് ഇഷ്ട്ടം തോന്നിയിട്ടുണ്ടോ ? “ ഇമ പിന്നെയും ചോദിച്ചു .


“ ഇമ ഞാൻ പണ്ട് പറഞ്ഞത് നീ ഓർക്കുന്നില്ലേ എനിക്ക് നിന്നെ ഇഷ്ട്ടമാണ് പക്ഷെ അത് ഒരിക്കലും പ്രണയം ആയിട്ട് ഞാൻ കണ്ടിട്ടില്ല ; എനിക്ക് അറിയാം നീ  എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്ന് പക്ഷെ അത് പോലെ നിന്നെ തിരിച്ചു പ്രണയിക്കാൻ എനിക്ക് ആകുന്നില്ല “ അവൻ പറഞ്ഞു 


അവൻ്റെ വാക്കുകൾ അവളിൽ ചെറിയ സങ്കടം ഉണ്ടാക്കി എങ്കിലും കുറയെ നാളുകൾക്ക് ശേഷം കണ്ടു മുട്ടിയ സന്തോഷം അവൾക് ഉള്ളിലെ സങ്കടത്തെ മായിച്ചു കളഞ്ഞു .


“അല്ല ഞാൻ ചോദിയ്ക്കാൻ മറന്നു നീ എങ്ങോട്ടാണ് അബി ? “ അവൾ വീണ്ടും ചിരിച്ചുകൊണ്ട് ചോദിച്ചു 


“എറണാകുളം വരെ പോകുകയാണ് “ അവൻ പറഞ്ഞു 


“ അവിടെ എന്താണ് പരിപാടി ? “ അവൾ വീണ്ടും ചോദിക്കുവാൻ തുടങ്ങി 


“ നാളെ എൻ്റെ ഒരു പുസ്തകത്തിന്റെ പ്രകാശനം ആണ് “ ഇതും പറഞ്ഞു കൊണ്ട് അവൻ അവൻ്റെ സഞ്ചിയിൽ നിന്നും ഒരു പുസ്തകം എടുത്ത് അവൾക്ക് നൽകി 


“ഇതാണ് പുസ്തകം “


“ wow , all the best abhi “ അവൾ വളരെ സന്തോഷത്തോടെ ആ പുസ്തകം എടുത്തു നോക്കികൊണ്ട് ചോദിച്ചു “ എപ്പോഴാണ് പരിപാടി ? “


“ നാളെ 10 മണിക്ക് ടൗൺ ഹാളിൽ വെച്ചാണ് നിനക്കു സാധിക്കുമെങ്കിൽ നീ വരൂ “ അവൻ പറഞ്ഞു 


“ തീർച്ചയായും ഞാൻ വരും അബി “ 


അവൾ പുസ്തകം തുറന്നു നോക്കികൊണ്ടിരുന്നു അപ്പോഴാണ് അവൾ ആ പുസ്തകത്തിന്റെ പേര് വായിച്ചത് .അത് കണ്ട് ആകാംക്ഷയോടെ അവൾ അവനോട് ചോദിച്ചു 


“ അബി  ; ആരാണ് ഈ അന്ന ? “ 


അവൾ അത് ചോദിച്ചു തീർന്നപ്പോഴേയ്ക്കും ബസ് ഒരു സ്റ്റാൻഡിലേക്ക് കയറ്റി നിർത്തി , ആളുകളിൽ കുറയേ പേര് പുറത്തേയ്ക്ക് ഇറങ്ങി കൂടെ അബിയും ഇമയും 


( തുടരും ... )  

Follow Us on/mangoesmedia



Comments

Popular posts from this blog

തീവണ്ടി

അന്നയും അബിയും | Final Episode

POEMS FROM PACHIAKOOTTAM