POEMS FROM PACHIAKOOTTAM
ഏതെങ്കിലും ഒരു
എഴുത്ത് കാണുമ്പോൾ
നിങ്ങൾക്ക് അത്
നിങ്ങളുടെ
ജീവിതമാണ് എന്ന്
തോന്നുന്നുണ്ടെങ്കിൽ
എത്രമാത്രം
സൂക്ഷ്മമായിട്ടാകണം
എഴുത്തുകാർ
അവരുടെ ജീവിതം ആ
വരികളിൽ തുന്നി
വെച്ചിട്ടുണ്ടാവുക..!
-അമീൻ ഖലീൽ
വിശാല ഹൃദയമുള്ളവരെ മാത്രമേ
പ്രണയിക്കാവൂ പ്രണയത്തിലായി
കഴിഞ്ഞാൽ നമ്മുടെ ലോകം
അവരുടെ ഹൃദയത്തോളമായ്
ചുരുങ്ങിയേക്കാം
-അഷ്ക്കർ
കോർത്തിണങ്ങിയ
ഹൃദയങ്ങൾ തമ്മിൽ
എവിടെയോ വെച്ച്
വേർപിരിഞ്ഞു..
കാരണങ്ങളെന്തന്നറിയാതെ അവ ഇന്നും കോർത്തിണങ്ങാനായുള്ള അലച്ചിലിലാണ്.....!
-Dream girl
"ഭാഗ്യമുണ്ടെങ്കിൽ
തമ്മിൽ ഒന്നുകൂടി
കാണും...തമ്മിൽ
അല തല്ലുന്ന
നിന്റെ മിഴികളെ
ഒന്നുകൂടി കാണണം,
അപ്പോഴും
കുസൃതിയൊളിപ്പിച്ചു
നിന്നെപറ്റിച്ച്
എങ്ങോട്ടോയെന്നില്ലാതെ
ഓടിഒളിക്കണം...!!!"
-അമൃത മാടംപുള്ളി
ഹൃദയത്തിന്
എന്താണിത്ര ഭാരം?
മൂകതയുടെ
കോണിലെന്റെ
നാലുവരി കവിത
തൂങ്ങിമരിച്ചതുകൊണ്ടോ?
-കാവ്യ ഭാസ്ക്കർ
ഓർമിക്കുവാനൊരാളുണ്ടെന്നിലായ്
ഓർമിക്കുവാനായിരം ഓർമകളും
ഓർത്തെടുക്കുന്നു ഞാനോരോ
ഞൊടികളും
ഓമനിക്കാനുള്ളൊരാശമൂലം.
ഓർത്തെടുത്തു തിരികെ ഞാൻ ചെന്നു
ഓർമയിലുള്ളോരോ നാളുകളിൽ
പോയ് മറഞ്ഞ ദിനങ്ങളിലെല്ലാം
പോകാൻ മടിച്ച നാം മാത്രമാണ്
പയ്യെ തുറന്നു ഞാനോരോ താളുകളും,
പാടേ നിറഞ്ഞൊരാ ഓർമ്മതൻ ദിനങ്ങളും
പാതിയിൽ മുടങ്ങിയ വഴിയാത്രകളത്രയും
പതറാതെ നടന്നൊരാ കാൽപ്പാടുകളാണ്.
ഇന്നുമാ മുറ്റത്ത് ഏകയായി നിൽപ്പവൾ
പാടാൻ മറന്നൊരാ രാക്കിളിയെന്നപോൽ
-അനശ്വര രാമചന്ദ്രൻ
കടമെടുത്ത
വാക്കുകൾ കൊണ്ട്
സംസാരിച്ചാൽ
പിന്നീട്
വില കൊടുത്ത്
ഉത്തരം
നൽകേണ്ടിവരും
-ബിജിമോൾ വിനോദ്
ഒരു പാതിരാത്രി
ഒരു പെൺകുട്ടിയുടെ
ഇൻബോക്സിൽ ചെന്ന്
ഒരു ഹായ് അയച്ചപ്പോഴാണ്
അവൻ ആ ചോദ്യം കേൾക്കുന്നത്.....
നീ ആരാ നിനക്ക് എന്ത് വേണം എന്ന്
അപ്പോ അവൻ പറഞ്ഞു
കുട്ടിയെ എനിക്ക് ഇഷ്ടമാണ്
ഞാൻ പ്രണയിച്ചോട്ടെ എന്ന്..
അപ്പോ അവള് ചോദിച്ചു
നിൻ്റെ പേരെന്താ
നീ എത് ഗ്രൂപ്പിലെ
ആണെന്ന് ചോദിച്ചു
അപ്പോ അവൻ പറഞ്ഞു
അങ്ങനെ ഇങ്ങനെ ഗ്രൂപ്പിൽ ഒന്നും ഇല്ല എല്ലായിടത്തും ഉണ്ടെന്ന് പറഞ്ഞു
അവസാനം അവളും ഞാനും ഉള്ള
ഒരു ഗ്രൂപ്പിലെ വേറേ
ഒരു വല്യ പെൺകുട്ടി അവന് ആ
പേര് വിളിച്ചത്
ഗിരിയെട്ടൻ എന്ന്
അന്ന് പറഞ്ഞതാണ്
അതൊന്നും വേണ്ട എന്ന്...
ഇപ്പൊ എന്തായി....
പാവം അവൻ നിഷ്കളങ്കമായ
സ്നേഹം കൊണ്ട് ചെന്നതിന്
അവനു ഇട്ട പേരാണ് ഗിരി...
-ഗിരി ആർ കെ
എനിക്കൊന്നു പ്രണയിക്കണം
അവളെ തന്നെ......
വിരഹത്തിൻ്റെ കയ്പ്പുരസം
മാറ്റി നിർത്തി വാകപ്പൂക്കൾ
വീണു കിടക്കുന്ന വഴിയിലൂടെ
കൈകൾ കോർത്ത് നടത്തണം....
കോർത്ത് പിടിച്ച കൈകളുടെ ഒരു
ചിത്രം എടുത്ത് ഇൻസ്റ്റാഗ്രാമിൽ
സ്റ്റോറി ആയി ഇടണം....
ഞാൻ അവളും പ്രണയത്തിൽ
ആണെന്ന് പറഞ്ഞു പറ്റിക്കണം
I still carry you so deep inside
-Kb Sangeeth
അല്ല മാഷേ എന്നെ എന്ത് കണ്ടാ സ്നേഹിച്ചത്
അങ്ങനെ ഒന്നുമില്ലടോ മനസ്സിൽ പ്രണയം തോന്നി കേറിയങ്ങ് സ്നേഹിച്ചു അത്ര തന്നെ
-അഷ്ക്കർ
മറക്കാൻ കഴിയില്ല
എന്നുറപ്പായാൽ പിന്നെ
ഓർമ്മകളെ
പ്രണയിക്കുകയെ വഴിയുള്ളു..
-യാസീൻ ജിബ്രാൻ
കത്തുകളിലൂടെ പ്രണയം കൈ മാറുമ്പോൾ girls ന് അറിയാത്തൊരു ഭീകര സത്യമുണ്ട്,
പലപ്പോഴും മറുപടി കത്തെഴുതുന്നത് അവനായിരിക്കില്ല,
അവന്റെ കൂടെയുള്ള ഏതെങ്കിലും നല്ല കൈയക്ഷരമുള്ള ചങ്ക് ആയിരിക്കും..!
-അമീൻ ഖലീൽ
ക്ലോക്ക് കടയിൽ ഇരിക്കുന്ന ക്ലോക്ക്കൾക്ക് പോലും എക്സ്പെയറി ഡേറ്റ് ഉണ്ട്...
നമ്മുക്കതില്ല...
-Jerin
ഞാൻ പലപ്പോഴും
ചിന്തിക്കാറുണ്ട്...എല്ലാ
മനുഷ്യരും
സന്തോഷത്തോടെ
ആണോ മരിക്കുന്നത്?
ചെറിയതോ അല്ലെങ്കിൽ വലിയ ദുഖത്തോടെ ആയിരിക്കാം... അവർ ചിലപ്പോൾ മരിക്കുന്നത്...
ചില ആളുകൾക്ക് എന്തെങ്കിലും ചെയ്യാൻ ബാക്കി വെച്ചിട്ടാകാം
അവർ പോകുന്നത്...
എന്നിട്ടും അവർ ഈ ലോകത്തെ
ഇഷ്ടപ്പെടുന്നു...!
-Jerin
എന്നിലെ ഓരോ വസന്തവും നിന്നോടുള്ള പ്രണയമാണെന്ന് അറിഞ്ഞതു മുതൽ, വേനലിന്റെ തീക്ഷ്ണതയെ പോലും വകവെയ്ക്കാതെ ആ വഴിത്താരകളിലൊക്കെയും ഞാൻ പൂത്തിടാറുണ്ട്❤️
-ഹരീഷ് പരിയാരത്ത്
ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്ന ഒരുകൂട്ടം മനുഷ്യർക്കിടയിലാണ് നാം ജീവിക്കുന്നത് എന്ന ഓർമ്മ നമുക്ക് വേണം,,
ചിരികളിൽ എല്ലാം വിശ്വാസം ചേർത്തു കെട്ടരുത് എന്ന പാഠം നന്നായി പഠിച്ചിരിക്കണം,,
നഷ്ടം നമുക്ക് മാത്രമാണ്..!!
-അമീൻ ഖലീൽ
Follow Us /mangoesmedia
©️mangoesmedia2021




Wow nice poems
ReplyDelete