അന്നയും അബിയും | Final Episode

 

മറൈൻ ഡ്രൈവ് 


അബിയുടെ വിളി കേട്ട് ഇമ വേഗം എണീറ്റു 

"ഓ സ്ഥലം എത്തിയോ ?" ഇമ സ്വയമെ പറഞ്ഞു

"നല്ല ഉറക്കത്തിലായിരുന്നു അല്ലേ ? " അബി ചോദിച്ചു

"മ് , വാ ഇറങ്ങാം " ഇമ മറുപടി നൽകി


രണ്ടുപേരും ബസ്സിൽ നിന്നും ഇറങ്ങി , സമയം 5 ആകാറയി . വെട്ടം വെച്ച് വരുന്നതേ ഒള്ളു 


"ഇമ നീ ഇനി എങ്ങനെ പോകും ?" അബി ചോദിച്ചു

 

" ഇവിടെ നിന്നും നടക്കാൻ ഉള്ള ദൂരമേ ഉള്ളു അബി " അവൾ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു


" ശരി എങ്കിൽ , പിന്നെ ഇമ കഴിയുമെങ്കിൽ എൻ്റെ പുസ്തകത്തിൻ്റെ പ്രകാശനത്തിന് വരണം . മറക്കരുത്" അബി അവളെ ഒന്നുകൂടെ ക്ഷണിച്ചു.


"തീർച്ചയായും അബി ഞാൻ വരും , പിന്നെ അന്ന വരുവല്ലോ അല്ലേ; എനിക്ക് അവളെ കാണണം " അത്രയും പറഞ്ഞ് കൊണ്ട് അവൾ നടന്നു നീങ്ങി


അബി അവളെ നോക്കി ചിരിച്ചു. അവൻ അവൾ പോകുന്നതും നോക്കി നിന്നു.


അവസാന വഴി വിളക്കും കടന്നു കഴിഞ്ഞപ്പോൾ അവൾ ഇരുട്ടിലേക്ക് മാഞ്ഞുപോയി. അബി തിരിഞ്ഞു നടക്കുവാൻ തുടങ്ങി.

സമയം രാവിലെ 9 മണി . ടൗൺ ഹാളിലേക്ക് കുറേശെ ആളുകൾ വന്നു തുടങ്ങി ; ഹാളിൻ്റെ പ്രവേശന കവാടത്തിൽ അബി യുടെ ബുക്കിൻ്റെ പോസ്റ്റർ വെച്ചിരിക്കുന്നു. അവിടേയ്ക്ക് ഒരു ഓട്ടോ വന്ന് നിർത്തി അതിൽ നിന്നും കുറച്ച് പെൺകുട്ടികൾ പുറത്തേയ്ക്ക് ഇറങ്ങി കൂടെ ഇമയും. ഇമ അബിയുടെ പോസ്റ്റർ ചൂണ്ടി കാട്ടി അവളുടേ കൂടുകരികളോട് ഇതാണ് അവളുടേ സുഹൃത്ത് അബി എന്ന് പറഞ്ഞ് അവനെ പരിചയപെടുത്തി കൊടുത്തു. അവർ ഉള്ളിലേയ്ക്ക് കയറി അവിടെ ഒരുപാട് കഥകൃതുകളും കവികളും പിന്നെ അബിയുടെ കുറച്ച് കൂട്ടുകാരും വന്നിട്ടുണ്ട് ; പരിപാടി തുടങ്ങാൻ സമയം ആകുന്നതെ ഒള്ളു . ഇമ കൂട്ടുകരികളെയും കൂട്ടി അവിടെ ഒഴിഞ്ഞു കിടന്ന കസേരയിൽ പോയ് ഇരുന്നു . അവൾ അവിടെ അന്നയെ തിരഞ്ഞു പക്ഷേ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ലതൊണ്ട് അവൾക് അന്നയെ കണ്ടെത്താൻ ആയില്ല. 

സ്റ്റേജിൽ ആളുകൾ വന്നിരുന്നു കൂടെ അബിയും വന്നിരുന്നവരിൽ പ്രശസ്ത കഥാകൃത്ത് O N V സാർ ഉണ്ടായിരുന്നു. ആദ്ധേഹമാണ് അബിയൂടെ പുസ്തകം പ്രകാശനം ചെയ്യുന്നത്. കുറച്ച് പേരുടെ പ്രസംഗത്തിന് ശേഷം പുസ്തകം പ്രകാശനം ചെയ്യുന്ന സമയമായി . ഓ എൻ വി സാർ പുസ്തകം പ്രകാശനം ചെയ്യ്തു . ശേഷം അത് തുറന്ന് അതിലെ ഒരു വരി ഉറക്കെ വായിച്ചു


" എനിക്കായി കാത്തിരിക്കൂ പ്രിയ സഖി , നീ ഉള്ള ലോകത്തിലേക്ക് ഞാൻ വന്നിടും . അന്ന് നമുക്കായി ആകാശം മഴ പെയ്യിക്കും ,വാകകൾ പൂക്കും ; ഭൂമി ഒരു ഇളം കാറ്റിൽ നമ്മുടെ പ്രേണയം ലോകത്തോട് പറയും"


ഇതായിരുന്നു ആ വരികൾ . അതിനു ശേഷം അബിയെ രണ്ടുവാക്ക് പറയുവനായി ക്ഷണിച്ചു .


"എല്ലാവർക്കും നമസ്കാരം , ആദ്യം തന്നെ എൻ്റെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിയ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. 'അന്ന' ഇത് അവളെ കുറിച്ചുള്ളതാണ് . അവൾ എനിക്കു പകർന്നു തന്ന ഓർമകളാണ് , " ഇത് പറയുമ്പോൾ അവൻ ഇമയെ നോക്കി. അവൾ ഒരു ചെറു പുഞ്ചിരിയോടെ കേട്ടിരുന്നു.


"ഈ പുസ്തകം പ്രകാശനം ചെയ്ത ഓ എൻ വി സാർന് ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു. എല്ലാവരും ഈ പുസ്തകം വായിക്കണം അഭിപ്രായങ്ങൾ അറിയിക്കണം . ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി." അത്രയും പറഞ്ഞുകൊണ്ട് അവൻ അവൻ്റെ പ്രസംഗം അവസാനിപ്പിച്ചു. പരിപാടി 11 മണിയോടെ കഴിഞ്ഞു , ഹാളിൻ്റെ ഒരു മൂലയിൽ പുസ്തകം വാങ്ങുവാൻ അവസരം ഒരുക്കിവെച്ചിരിക്കുന്നു; കുറയേ ആളുകൾ അവിടെ പോയി പുസ്തകം വാങ്ങുന്നു. അബി ഇമയുടെ അടുത്തേയ്ക്ക് വന്നു. 


" ഇമ , നീ വരുമെന്ന് ഞാൻ കരുതിയില്ല. ഷീണം കാരണം നീ വരുകില്ല എന്നാണ് ഞാൻ കരുതിയത്" അബി പറഞ്ഞു


" നിൻ്റെ പുസ്തകം പ്രകാശനം ചെയ്യുമ്പോൾ ഞാൻ വരണ്ടെ അബി " അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു


" തീർച്ചയായും , വന്നതിൽ ഒരുപാട് സന്തോഷം ഇമ. ഇവർ ആരാണ് കൂട്ടുകാരികൾ ആണോ " അബി ചോദിച്ചു


" അതേ ഞാൻ പറഞ്ഞപ്പോൾ ഇവർക്കും തന്നെ കാണാൻ ഒരു ആഗ്രഹം , അതുകൊണ്ട് കൂടെ കൂടിയതാണ്" ഇമ പറഞ്ഞു


" ഞാൻ ചേട്ടൻ്റെ ചില കഥകൾ വായിച്ചിട്ടുണ്ട്, ഇമ അവളുടേ കൂടെ പഠിച്ചതാണ് എന്ന് പറഞ്ഞപ്പോൾ എനിക്ക് വിശ്വാസം വന്നില്ല അതുകൊണ്ടാണ് ഞാൻ കൂടെ വന്നത്" കൂട്ടുകാരി വളരെ ആകാംക്ഷയോടെ പറഞ്ഞു


" ഓ താങ്ക്യൂ" അബി ചിരിച്ചുകൊണ്ട് പറഞ്ഞു


"അല്ല അബി അന്ന എവിടെ അവളെ കാണാൻ കൂടിയാണ് ഞാൻ വന്നത്" ഇമ ചോദിച്ചു 

ഇമയുടെ ചോദ്യം കേട്ട് അബിയുടെ മുഖം വാടി തുടങ്ങി.


"എന്ത് പറ്റി അബി എന്താ മുഖം പെട്ടന്ന് വാടിയത് " ഇമ 

അവനോട് അടഞ്ഞ ശബ്ദത്തിൽ ചോദിച്ചു


" ഇമ വരു " 

അബി അവളെ കൂട്ടി നടക്കുവാൻ ആരംഭിച്ചു , ഇമ അവനെ പിന്തുടർന്നു . അവളുടേ കൂട്ടുകാരികൾ അവൾ പോയിട്ട് വരട്ടെ എന്ന് പറഞ്ഞുകൊണ്ട് അബിയുടെ പുസ്തകം വാങ്ങുവാൻ പോയി. അബി തിരക്കുള്ള ആ റോഡ് ക്രോസ് ചെയ്ത് ഒരു പള്ളിയുടെ കോമ്പൗണ്ടിലേക്ക് കയറി , ഇമ ഇവൻ എങ്ങോട്ടാണ് പോകുന്നത് എന്ന് മനസിലാകാതെ അവൻ്റെ പുറകെ പോയി. അവനു വേണ്ടി മാത്രം എന്ന രീതിയിൽ അവിടെ ഒരു ചുവന്ന പനിനീർ പുഷ്പം പൂത്ത് നിന്നിരുന്നു അവൻ അത് പറിച്ചെടുത്ത് സിമിതേരിയുടെ ഗേറ്റ് മെല്ലേ തുറന്നു . എങ്ങും മൂകത തങ്ങി നിന്നു , ഇമയുടെ മുഖം ചെറുതായി വാടി തുടങ്ങി. അവൾക്ക് കാര്യം മനസിലായി തുടങ്ങി. അവർക്ക് ചുറ്റും ശവകല്ലറകൾ മാത്രം. ഇമ ചുറ്റും ഒന്ന് കണ്ണോടിച്ചു . അബി അതിൽ ഒരു കല്ലറയുടെ അടുത്ത് ചെന്ന് അവൻ്റെ കയ്യിലുള്ള പൂവ് ആ കല്ലറയുടെ മുകളിൽ വെച്ച് ഒരു നിമിഷം കണ്ണുകൾ അടച്ചു. ഇമ നോക്കി ആ കല്ലറയിൽ മാർബിൾ കഷ്‌നതിൽ സ്വർണ്ണനിറത്തിൽ എഴുതി വെച്ചിരിക്കുന്നു അന്ന എലിസബത്ത് എന്ന്, ഇമയ്ക്ക് അവളുടേ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല; കാരണം അബിക്ക് അത്രമേൽ പ്രീയപ്പെട്ട അന്ന ഇന്ന് ഈ ലോകത്ത് ഇല്ല എന്ന സത്യം ഇമ ഒരിക്കലും പ്രതീക്ഷിചചിരുന്നില്ല . ഇമ അബിയുടെ തോളിൽ കയ്യിവെച്ച് വിളിച്ചു.

"അബി ....."


അബി കണ്ണുകൾ തുറന്നു അവൻ്റെ ഉള്ളിലെ സങ്കടം അവൻ്റെ കണ്ണുകളിലൂടെ ഭൂമിയിലേക്ക് പതിച്ചു.


" ഇമ ഇതാണ് അന്ന, അന്ന ഇതാണ് ഇമ നിന്നെ കാണാൻ വേണ്ടി വന്നതാണ്" അബി ചെറുതായിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു


"അബി എനിക്ക് അറിയില്ലായിരുന്നു" ഇമ അവനോടു പറഞ്ഞു


" ഹേയ്, അത് സാരമില്ല ഇമ" അവൻ അവൻ്റെ കണ്ണുനീർ ഒളിപ്പിച്ചുകൊണ്ട് പറഞ്ഞു. 


അവർ പുറത്തേയ്ക്ക് നടക്കുവാൻ തുടങ്ങി


"എത്ര നാളായി അബി" ഇമ ചോദിച്ചു


" ഇന്ന് ഒരു കൊല്ലം ആയി, നീ ഓർക്കുന്നുണ്ടോ ഞാൻ ബസ്സിൽ കയറിയപ്പോൾ കണ്ടക്ടർ പറഞ്ഞത് നാളെ 18 ആം തിയതി ആണല്ലോ എന്ന്" അബി ഇമയോട് പറഞ്ഞു


"ഓ ഞാൻ ഓർക്കുന്നു , പക്ഷേ ഞാൻ കരുതിയത് അത് പുസ്തകത്തിൻ്റെ പ്രകാശനം ആണെന്ന്" ഇമ പറഞ്ഞു

" മ് " അബി ഒന്ന് മൂളി

"എങ്ങനെ ആയിരുന്നൂ അബി?" ഇമ വീണ്ടും ചോദിച്ചു

"അന്ന് നല്ല മഴ ഉള്ള ദിവസമായിരുന്നു ; അവൾ എന്നെ ഫോൺ വിളിച്ച് കോളേജിൽ നിന്നു വീട്ടിലേയ്ക്ക് പോയതായിരുന്നു ഒരു വണ്ടി വന്ന് ഇടിച്ചു പിന്നെ ഞാൻ കാണുന്നത് ഒരു വെള്ള തുണിയിൽ പൊതിഞ്ഞ അവളുടേ ശരിരം ആയിരുന്നൂ" ഇത് പറഞ്ഞപ്പോഴെയ്ക്കും അവൻ്റെ കണ്ണുകൾ വീണ്ടും നിറയുവാൻ തുടങ്ങി.


" സാരമില്ല അബി " ഇമ അവനെ ആശ്വസപ്പിച്ചു.

"ഇമ മഴ പെയ്യാൻ സാധ്യത ഉണ്ട് നിനക്ക് ഇവിടെ നിന്നാൽ ഓട്ടോ കിട്ടും , ഞാൻ പോകട്ടെ " അബി അവളോട് യാത്ര പറഞ്ഞു 

"ശെരി അബി , bye.." അവൾ അത്രയും പറഞ്ഞു ഫോൺ എടുത്ത് കൂട്ടുകരികളെ വിളിച്ചു . അബി റോഡ് ക്രോസ്സ് ചെയ്ത് പോകുന്നു, പെട്ടന്നാണ് അത് സംഭവിച്ചത് . ഒരു കാർ നല്ല സ്പീഡിൽ വന്ന് അവനെ ഇടിച്ചു തെറിപ്പിച്ചു. ഇമ അത് കണ്ട് ഞെട്ടി . അവളുടേ കയ്യിൽ ഉണ്ടായിരുന്ന ഫോൺ താഴേയ്ക്ക് വീണു. 

" അബി....." അവൾ ഉറക്കെ അലറി വിളിച്ചുകൊണ്ട് അവൻ്റെ അടുത്തേയ്ക്ക് ഓടി , ആകാശം ഇരുണ്ട് തുടങ്ങി . മഴ തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു. വാക പൂവുകൾ ഇളം കാറ്റിൽ അവൻ്റെ അടുത്തേയ്ക്ക് മെല്ലെ വന്നു വീണു. നായിക ഇല്ലാത്ത ലോകത്തിൽ നിന്നും നായകനും പോകുന്നു; നായികയെ തേടിയുള്ള യാത്ര.



ഹോസ്പിറ്റൽ മുൻപിൽ നിന്നും ഇമ അവളുടേ കൈയ്യിൽ ഉള്ള പുസ്തകം എടുത്ത് അത് വായിക്കാൻ തുടങ്ങി. അവൾ അതിൻ്റെ പേര് വായിച്ചു 


"അന്ന"

(തുടരും)

Based on true story 




Comments

Popular posts from this blog

തീവണ്ടി

POEMS FROM PACHIAKOOTTAM