Posts

Showing posts from May, 2022

അന്നയും അബിയും | Final Episode

Image
  മറൈൻ ഡ്രൈവ്  അബിയുടെ വിളി കേട്ട് ഇമ വേഗം എണീറ്റു  "ഓ സ്ഥലം എത്തിയോ ?" ഇമ സ്വയമെ പറഞ്ഞു "നല്ല ഉറക്കത്തിലായിരുന്നു അല്ലേ ? " അബി ചോദിച്ചു "മ് , വാ ഇറങ്ങാം " ഇമ മറുപടി നൽകി രണ്ടുപേരും ബസ്സിൽ നിന്നും ഇറങ്ങി , സമയം 5 ആകാറയി . വെട്ടം വെച്ച് വരുന്നതേ ഒള്ളു  "ഇമ നീ ഇനി എങ്ങനെ പോകും ?" അബി ചോദിച്ചു   " ഇവിടെ നിന്നും നടക്കാൻ ഉള്ള ദൂരമേ ഉള്ളു അബി " അവൾ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു " ശരി എങ്കിൽ , പിന്നെ ഇമ കഴിയുമെങ്കിൽ എൻ്റെ പുസ്തകത്തിൻ്റെ പ്രകാശനത്തിന് വരണം . മറക്കരുത്" അബി അവളെ ഒന്നുകൂടെ ക്ഷണിച്ചു. "തീർച്ചയായും അബി ഞാൻ വരും , പിന്നെ അന്ന വരുവല്ലോ അല്ലേ; എനിക്ക് അവളെ കാണണം " അത്രയും പറഞ്ഞ് കൊണ്ട് അവൾ നടന്നു നീങ്ങി അബി അവളെ നോക്കി ചിരിച്ചു. അവൻ അവൾ പോകുന്നതും നോക്കി നിന്നു. അവസാന വഴി വിളക്കും കടന്നു കഴിഞ്ഞപ്പോൾ അവൾ ഇരുട്ടിലേക്ക് മാഞ്ഞുപോയി. അബി തിരിഞ്ഞു നടക്കുവാൻ തുടങ്ങി. സമയം രാവിലെ 9 മണി . ടൗൺ ഹാളിലേക്ക് കുറേശെ ആളുകൾ വന്നു തുടങ്ങി ; ഹാളിൻ്റെ പ്രവേശന കവാടത്തിൽ അബി യുടെ ബുക്കിൻ്റെ പോസ്റ്റർ വെച്ചിരിക്കുന്നു. അവിടേയ്ക്ക് ഒരു ഓട...

അന്നയും അബിയും Epiosde 2 | സ്വപ്നം

Image
  സ്വപ്നം കോഴിക്കോട് സ്റ്റാൻ്റ് " ബസ്സ് ഒരു പത്ത് മിനിറ്റ് കഴിഞ്ഞേ എടുക്കു ആർകേലും ചായ കുടിക്കണം എന്നുണ്ടെങ്കിൽ കുടിക്കാം " കണ്ടക്ടർ പുറത്ത് നിന്നും വിളിച്ചു പറഞ്ഞു  " ഇമ നമുക്ക് ഒരു ചായ കുടിച്ചാലോ " അബി അവളോട് ചോദിച്ചു " നീ വാങ്ങി തരുന്നതല്ലെ , കുടിക്കാം" ഇമ ചിരിച്ചു കൊണ്ട് പറഞ്ഞു അവർ രണ്ടു പേരും അടുത്തുള്ള ചായ കടയിലേക്ക് നടന്നു . അവർ പോയ വഴിയേ മഴയും അവരെ പിന്തുടർന്നു; അബി കടയിൽ നിന്നും രണ്ട് ചായ വാങ്ങി പുറത്തിറങ്ങി അതിൽ ഒന്ന് ഇമയ്ക് നേരേ നീട്ടി . അവൾ ഒരു ചെറു പുഞ്ചിരിയോടെ ആ ചായ വാങ്ങി. കോരി ചൊരിയുന്ന മഴ ആസദിച്ച് കൊണ്ട് അബി ആ ചൂട് ചായ കുടിച്ചു; ഇമ അവനെ തന്നെ നോക്കി അവളുടേ ചായയും കുടിക്കാൻ തുടങ്ങി.  "ഇമ നീ ഓർക്കുന്നുണ്ടോ, പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇത് പോലെ ഒരു മഴയുള്ള ദിവസമാണ് നീ എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞത് "  " ഞാൻ മറന്നിട്ടില്ല അബി ഇന്നും എപ്പോൾ മഴ പെയ്താലും ഞാൻ നിന്നെ കുറിച്ച് ഓർക്കും, ഒരുപാട് സ്വപ്പനം കാണും " അവൾ പെയ്ത് തീരാറായ മഴയിലേക്ക് നോക്കി നിന്നുകൊണ്ട് പറഞ്ഞു  " ആ സ്വപ്പനങ്ങൾക്ക് ആ മഴ പെയ്ത് തീരുന്നടം വരെയെ ആയുസ്സ്...