അന്നയും അബിയും Epiosde 2 | സ്വപ്നം

 

സ്വപ്നം

കോഴിക്കോട് സ്റ്റാൻ്റ്


" ബസ്സ് ഒരു പത്ത് മിനിറ്റ് കഴിഞ്ഞേ എടുക്കു ആർകേലും ചായ കുടിക്കണം എന്നുണ്ടെങ്കിൽ കുടിക്കാം " കണ്ടക്ടർ പുറത്ത് നിന്നും വിളിച്ചു പറഞ്ഞു 


" ഇമ നമുക്ക് ഒരു ചായ കുടിച്ചാലോ " അബി അവളോട് ചോദിച്ചു


" നീ വാങ്ങി തരുന്നതല്ലെ , കുടിക്കാം" ഇമ ചിരിച്ചു കൊണ്ട് പറഞ്ഞു


അവർ രണ്ടു പേരും അടുത്തുള്ള ചായ കടയിലേക്ക് നടന്നു . അവർ പോയ വഴിയേ മഴയും അവരെ പിന്തുടർന്നു; അബി കടയിൽ നിന്നും രണ്ട് ചായ വാങ്ങി പുറത്തിറങ്ങി അതിൽ ഒന്ന് ഇമയ്ക് നേരേ നീട്ടി . അവൾ ഒരു ചെറു പുഞ്ചിരിയോടെ ആ ചായ വാങ്ങി. കോരി ചൊരിയുന്ന മഴ ആസദിച്ച് കൊണ്ട് അബി ആ ചൂട് ചായ കുടിച്ചു; ഇമ അവനെ തന്നെ നോക്കി അവളുടേ ചായയും കുടിക്കാൻ തുടങ്ങി. 


"ഇമ നീ ഓർക്കുന്നുണ്ടോ, പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇത് പോലെ ഒരു മഴയുള്ള ദിവസമാണ് നീ എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞത് " 


" ഞാൻ മറന്നിട്ടില്ല അബി ഇന്നും എപ്പോൾ മഴ പെയ്താലും ഞാൻ നിന്നെ കുറിച്ച് ഓർക്കും, ഒരുപാട് സ്വപ്പനം കാണും " അവൾ പെയ്ത് തീരാറായ മഴയിലേക്ക് നോക്കി നിന്നുകൊണ്ട് പറഞ്ഞു 


" ആ സ്വപ്പനങ്ങൾക്ക് ആ മഴ പെയ്ത് തീരുന്നടം വരെയെ ആയുസ്സ് ഒള്ളു " അബി അവളോട് പറഞ്ഞു


അപ്പോഴേയ്ക്കും മഴ പെയ്ത് തീർന്നു; ബസ്സ് സ്റ്റാർട്ട് ആകി അവർ രണ്ട് പേരും ഓടി ബസ്സിൽ കയറി അവരുടെ സീറ്റിൽ പോയി ഇരുന്നു 


" അബി ഞാൻ ചോദിച്ചതിന് നീ മറുപടി പറഞ്ഞില്ല " അവൾ ചെറിയ ഒരു ചിരിയോടെ പറഞ്ഞു


" എന്തായിരുന്നു ഇമ ? "


"ആരാണ് ഈ അന്ന" അവൾ വീണ്ടും ചോദിച്ചു 


അബി ഒന്ന് ചെറുതായിട്ട് ചിരിച്ചു ; ആ ചിരിയിലൂടെ തന്നേ അവൾക് മനസിലായി അന്ന അവന് അത്രമേൽ പ്രീയപ്പെട്ട ആരോ ആണെന്ന് 


" ഞാൻ പണ്ടു എറണാകുളത്ത് അയ്യപ്പൻ സാറിൻ്റെ ക്ലാസ്സ് കേൾക്കാൻ പോയപ്പോഴാണ് അന്നയെ ആദ്യമായി കാണുന്നത് , അന്ന് അവൾ അയ്യപ്പൻ സാറിൻ്റെ ഒരു കവിത ചൊല്ലി ; അവളുടേ ശബ്ദം എല്ലാവരെയും മനസിലേക്ക് ആഴ്ന്ന് ഇറങ്ങുന്ന ശബ്ദമായിരുന്നു , ആ കവിതയ്ക്ക് ശേഷം ഞാൻ അവളെ പോയി കണ്ടൂ , അങ്ങനെ ഞങ്ങൾ പരിചയപ്പെടുന്നത് , പിന്നിട് പലപ്പോഴും കണ്ടൂ മുട്ടി , പലപ്പോഴും അവൾ എന്നെ വിളിക്കും അവൾ എഴുതിയ കവിതകൾ എന്നെ ചൊല്ലി കേൾപ്പിക്കും അങ്ങനെ ഞങ്ങളുടെ സൗഹൃദം വളർന്നു " 


"അപ്പോൽ അവൾ നിൻ്റെ lover ആണോ" ഇമ ഒരു ചിരിയോടെ ചോദിച്ചു


അബി ഒന്ന് ചിരിച്ചു 


" ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു but ഇടയ്ക്ക് എപ്പോഴോ വെച്ച് " അത്രയും പറഞ്ഞ് അബി നിർത്തി


ഇമയ്ക്ക് അത് കേട്ടപ്പോൾ ചെറിയ ഒരു സങ്കടം തോന്നി എങ്കിലും അവൾ അത് ഉള്ളിൽ ഒതുക്കി ഒരു ചിരിയോടെ ചോദിച്ചു

" നിങ്ങളിൽ ആരാണ് ആദ്യം ഇഷ്ട്ടം തുറന്ന് പറഞ്ഞത് അവളോ അതോ നീയോ?"


" ഒരു ദിവസം അവൾ എന്നോടു പറഞ്ഞു അവൾക് ഒരു കാര്യം പറയാൻ ഉണ്ടെന്ന്. അപ്പോഴേ എനിക്കു തോന്നി ഈ കാര്യം ആയിരിക്കുമെന്ന് ; ഞാൻ അവളോട് പറഞ്ഞു എടീ നീ പറയാൻ പോകുന്ന കാര്യം എന്താണെന്ന് എനിക്ക് അറിയാം; എനിക്കും പലപ്പോഴായി തോന്നിയിട്ടുണ്ട്, അങ്ങനെ ഞങ്ങൾ പ്രേണയത്തിലായി " 

അവൻ അവളെ കുറിച്ച് പറയുമ്പോൾ എല്ലാം ഇമയ്ക്ക് അവൻ്റെ മുഖത്ത് ഒരു പ്രസാദം കാണാൻ കഴിഞ്ഞു 


" അവൾ ആള് എങ്ങനെയാ " ഇമ ചോദിച്ചു


" അവൾ ഒരു പാവമാണ് സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരാൾ ; നല്ലോണം പട്ട് പാടും , പിന്നെ നല്ലോണം വരയ്ക്കും , ഈ ബുക്കിൻ്റെ കവർ ഫോട്ടോ അവൾ വരച്ചതാണ് " അവൻ ഇമയുടെ കയ്യിലുള്ള ബുക്ക് ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു 


" ആഹാ നല്ല കഴിവുള്ള കൊച്ചാണല്ലോ " ഇമ പറഞ്ഞു


" അതേ, അതേ ; സമയം കുറയെ ആയി കിടന്നോ രാവിലെ ആകും എറണാകുളം എത്തുമ്പോൾ " അബി ഇമയോട് പറഞ്ഞു


" ശരി എങ്കിൽ good night ഡാ, എറണാകുളം എത്തുമ്പോൾ വിളിക്കാനെ " അത്രയും പറഞ്ഞ് അവൾ അവൾടെ സീറ്റിൽ ചാരി കിടന്നു


മഴ തോർന്നു തുടങ്ങിയിരുന്നു; ബസ്സിൽ ഉള്ള എല്ലാവരും നല്ല ഉറക്കത്തിലാണ് . അബി അവൻ്റെ സഞ്ചിയിൽ നിന്നും വയരുകുരുങ്ങി കിടന്ന ഇയർഫോൺ എടുത്ത് ചെവിയിൽ വെച്ചിട്ട് അവൻ്റെ ഫോണിൽ ഒരു song play ചെയ്ത് സീറ്റിൽ ചാരി കിടന്നു .


സമയം 10:30 കഴിഞ്ഞു . വണ്ടി ഒരു മഞ്ഞ വെളിച്ചം പകർന്നു കൊണ്ട് ജില്ലകളുടെ അതിർത്തികൾ ഭേദിച്ച് യാത്ര തുടർന്നു .



രണ്ടാം ദിവസം സമയം രാവിലെ 4:30 


ബസ്സ് മറൈൻ ഡ്രൈവ് ബസ്സ് സ്റ്റാൻഡിൽ കയറി നിർത്തി 

"ഇമ എനിക്കു സ്ഥലം എത്തി" അബി ഇമയെ തട്ടി ഉണർത്തി


അവർ രണ്ടു പേരും ബസ്സിൽ നിന്നും പുറത്ത് ഇറങ്ങി 


" ഇമ നമുക്ക് ഒരു ചായ കുടിച്ചിട്ട് പിരിഞ്ഞാലോ " അബി ചോദിച്ചു


"Why not " 


അവർ രണ്ട് പേരും കൂടി അവിടെ ഉള്ള ഒരു തട്ട് കടയിൽ പോയി ഓരോ ചായക്ക് പറഞ്ഞു.


പേപ്പർ ഗ്ലാസ്സിൽ ആവി പാറുന്ന ചൂട് ചായ അവർക് മുമ്പിലെയ്ക്ക് കടക്കാരൻ നീട്ടി. അവർ അത് വാങ്ങി ഊതി ഊതി കുടിക്കുവാൻ ആരംഭിച്ചു


" പല്ല് തേക്കതെ നീ ചായ കുടിക്കുന്നത് ഇമ " അവൻ അവളെ കളിയാക്കികൊണ്ട് പറഞ്ഞു


" ഓ പിന്നെ പറയുന്ന ആൾ , പല്ലു തേപ്പും കഴിഞ്ഞു കുളിയും കഴിഞ്ഞിട്ടാണല്ലോ ചായ കുടിക്കുന്നത് " തിരിച്ച് കളയാക്കിക്കൊണ്ട് അവൾ അവനു മറുപടി നൽകി


അവർ ചായ കുടിച്ച് തീർത്തു ; അബി ചായയുടെ പണം കൊടുത്തിട്ട് ബാലൻസ് വാങ്ങുന്നു.


" അബി എങ്കിൽ ഞാൻ പോകട്ടെ, നിന്നെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ഉണ്ട് " ഇമ പറഞ്ഞു


" അല്ല നീ എങ്ങനെയാണ് പോകുന്നത് സമയം 5 ആകുന്നതേ ഒള്ളു "


"അപ്പുറത്ത് മാറി നിന്നാൽ ഓട്ടോ കിട്ടും അതിനു പോയാൽ ഒരു 10 മിനുട്ട് അത്രയേ വേണ്ടൂ ഇവിടെ അടുത്താണ് " ഇമ പറഞ്ഞു


" എങ്കിൽ പിന്നെ ശരിയെടി , പറ്റുവാണെങ്കിൽ ഇന്ന് എൻ്റെ പുസ്തകം പ്രകാശനതതിന് വരണം " അബി അവളെ സ്നേഹ പൂർവം ക്ഷണിച്ചു


" തീർച്ചയായും വരുമെടോ , പിന്നെ അന്നയും വരുവയിരിക്കും അല്ലേ, എനിക്ക് അവളെ പരിജയപെടുത്തി തരണം " ഇമ വളരേ ആകാംഷയോടെ പറഞ്ഞു 


" മ്മ് " അവൻ ഒന്നു മൂളി 


ഇമ തിരഞ്ഞു നോക്കാതെ നടന്നു നീങ്ങി , അബി അവൾ മാഞ്ഞു പോകുന്നത് വരെ അവളെ നോക്കി നിന്നു, അപ്പോൾ അവൻ അവരുടെ സ്കൂൾ കാലം ഒന്നുകൂടി ഓർത്തു .


സമയം 5 മണി കഴിഞ്ഞു സൂര്യൻ മെല്ലേ ഉദിച്ച് തുടങ്ങി. ഒരു ദിവസത്തിൻ്റെ ആരംഭം, എല്ലായിടത്തും ആളുകൾ വന്നു തുടങ്ങി . അടച്ചു പൂട്ടി കിടന്ന കടകൾ എല്ലാം മെല്ലേ തുറന്ന് തുടങ്ങി. ശവ പറമ്പ് പോലേ കിടന്ന തെരുവിൽ ആളുകൾ കൊണ്ട് നിറഞ്ഞു 

പെട്ടന്ന് അവൻ അബി എന്ന ഒരു വിളി കേട്ടു, അവൻ തിരിഞ്ഞു നോക്കിയതും ഇമ ഓടിവന്ന് അവനെ കെട്ടിപ്പിടിച്ച് അവൻ്റെ ചുണ്ടിൽ ഉമ്മ വെച്ചു. അവൻ്റെ കണ്ണുകൾ തുറക്കാൻ പറ്റാത്ത വിദം അടഞ്ഞു പോയി; അവനു ശ്വാസം മുട്ടാൻ തുടങ്ങി; അവൻ അവൻ്റെ മുഴുവൻ ശക്തിയും എടുത്ത് അവളെ തള്ളി നീക്കി. അവൻ്റെ കണ്ണുകൾ തുറന്നു. അവൻ ചുറ്റും നോക്കി അവൻ ഇപ്പോഴും ബസ്സിൽ തന്നെയാണ് ഇമ വിൻഡോയോട് ചാരി നല്ല ഉറക്കത്തിലും , അവൻ കണ്ടത് ഒരു സ്വപ്പനമാണെന്ന് അവന് മനസിലായി . ഉടനെ വണ്ടി ആവർക്ക് ഇറങ്ങേണ്ട സ്ഥലത്ത് എത്തി അബി ഇമയെ ഇറങ്ങുവാനയിട്ട് വിളിച്ചു


"ഇമ.. ഇമ.."


(തുടരും...)


Follow us /@mangoesmedia






Comments

Popular posts from this blog

തീവണ്ടി

അന്നയും അബിയും | Final Episode

POEMS FROM PACHIAKOOTTAM